കുരുന്നുകൈകളാല്‍ രുചിമേളം തീര്‍ത്ത് ചക്കസദ്യ

തൃക്കൈപ്പറ്റയിലെ പാരിജാതം കൂട്ടായ്മയിലെ കുട്ടികള്‍ ഒരുക്കിയ ചക്കസദ്യ

തൃക്കൈപ്പറ്റ: പ്രഥമ ചക്ക മഹോത്സവം നടന്ന ഗ്രാമത്തില്‍ ചക്ക സദ്യയൊരുക്കി, തൃക്കൈപ്പറ്റയിലെ പാരിജാതം കൂട്ടായ്മയിലെ കുട്ടികള്‍. പ്രഥമ ചക്ക മഹോത്സവം നടന്ന തൃക്കൈപ്പറ്റ ഗ്രാമം ലോക റെക്കോര്‍ഡ് നേടി 2008ല്‍ ഗിന്നസില്‍ ഇടം നേടിയിരുന്നു. 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച ചക്കയുടെ നിറവ് ഒന്നു കൂടി ബോധ്യപ്പെടുത്തി, ഈ ഗ്രാമത്തിലെ കുട്ടികള്‍ ചക്ക സദ്യ ഒരുക്കി രക്ഷിതാക്കളെ ഊട്ടി. ചക്കയുടെ ഒരംശം പോലും പാഴാക്കാതെ ചോറൊഴിച്ചെല്ലാം ചക്ക വിഭവങ്ങള്‍. തൃക്കൈപ്പറ്റയിലെ പാരിജാതം സംസ്‌കാരിക കൂട്ടായ്മയുടെ വാര്‍ഷികത്തിനാണ് കുട്ടികള്‍ ചക്കസദ്യ ഒരുക്കിയത്. 13 ഓളം വിഭവങ്ങള്‍ സദ്യയില്‍ വിളമ്പി. അവന്തിക മനോജ്, തീര്‍ത്ഥ ഹരീഷ്, ശിശിര ഷിജു, അബെല്‍ റെനി, അനാമിക ഹരീഷ്, ആവണി സി എസ്, .സി എസ് കൃഷ്ണേന്ദു തുടങ്ങിയവരാണ് സദ്യ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published.

Social profiles