വയനാട് കൈതക്കലില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്കു ഭക്ഷ്യവിഷബാധ


പനമരം: വയനാട് കൈതക്കലില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. എട്ടുപേര്‍ പനമരം ഗവ.ആശുപത്രിയിലും രണ്ട് പേര്‍ മേപ്പാടി വിംസ് ആശുപത്രിയിലും ചികിത്സ നേടി. വീട്ടില്‍നിന്നു കുഴിമന്തികഴിച്ചതിനെത്തുടര്‍ന്നു കൈതക്കല്‍ കരിമ്പുകുന്നില്‍ പൊറ്റയില്‍ കുടുംബാംഗങ്ങള്‍ക്കാണ് വിഷബാധയേറ്റത്. ഛര്‍ദ്ദി, വയറുവേദന, പനി എന്നിവയാണ് ഇവര്‍ക്കു അനുഭവപ്പെട്ടത്. പനമരത്തെ സ്വകാര്യ ആശുപത്രിയിലാണ് കുടുംബാംഗങ്ങള്‍ ആദ്യം ചികിത്സയ്‌ക്കെത്തിയത്. പിന്നീട് മറ്റാശുപത്രികളില്‍ പ്രവേശനം നേടുകയായിരുന്നു. ആരുടെയും അവസ്ഥ ഗുരുതരമല്ലെന്ന് പനമരം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ജോസി ജോസഫ് അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെ വെള്ളത്തിന്റെയും ശേഷിക്കുന്ന ഭക്ഷണത്തിന്റെയും സാംപിള്‍ പരിശോധനയ്ക്കു അയച്ചു.

Leave a Reply

Your email address will not be published.

Social profiles