കല്‍പറ്റ പള്ളിപെരുന്നാള്‍ ഏഴ്, എട്ട് തിയ്യതികളില്‍

കല്‍പറ്റ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് ഏഴ്, എട്ട് തീയ്യതികളില്‍ ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വികാരി ഫാ.ഡോ.മത്തായി അതിരംപുഴയില്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യ പ്രാര്‍ത്ഥന, ആശിര്‍വാദം. എട്ടിന് ഏഴു മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വി..കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം ആശിര്‍വാദം എന്നിവക്ക് ശേഷം നേര്‍ച്ചഭക്ഷണം ഉണ്ടായിരിക്കും. പെരുന്നാള്‍ ദിനത്തില്‍ ഇടവകയിലെ പ്രതിഭകളേയും 70 വയസിന് മേല്‍ പ്രായമുള്ളവരേയും ആദരിക്കും.

Leave a Reply

Your email address will not be published.

Social profiles