പി.ഒ.രമ്യയെ അനുമോദിച്ചു

വെള്ളമുണ്ട: ലൈബ്രറി കൗണ്‍സില്‍ വനിതകള്‍ക്കായി നടത്തിയ വായന മത്സരത്തില്‍ മാനന്തവാടി താലൂക്കുതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച പി.ഒ.രമ്യയെ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി. ബ്ലോക്ക് മെംബര്‍ വി.ബാലന്‍, പി.ടി.സുഗതന്‍, പബ്ലിക് ലൈബ്രറി ഭാരവാഹികളായ എം.മോഹനകൃഷ്ണന്‍, എം.സുധാകരന്‍, എം.നാരായണന്‍, എ.ജനാര്‍ദനന്‍, രാധാമണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles