ആഡംബര കാറില്‍ കഞ്ചാവ് കടത്ത്; യുവാവ് പിടിയില്‍

മുഹമ്മദ് റാഫി

കല്‍പറ്റ: ആഡംബര കാറില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പൊഴുതന ഇടിയംവയല്‍ ഇല്ലിയന്‍ മൂഹമ്മദ് റാഫിയെയാണ്(24) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി.ബാബുരാജ്, പി.എസ്.വിനീഷ്, കെ.ജി.ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.അനില്‍, കെ.എം.ഉണ്ണികൃഷ്ണന്‍, പി.പി.ജിതിന്‍, എം.എം.ബിനു, എം.സുരേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ട് കല്‍പറ്റ മുണ്ടേരി ഭാഗത്തു ഷെവര്‍ലെ എവിയോ കാറില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിനു 35,000 രൂപ വിലമതിക്കുമെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles