ബത്തേരിയിലും ചുണ്ടയിലും സുഭിക്ഷ ഹോട്ടല്‍ തുറന്നു

ചുണ്ടയില്‍ സുഭിക്ഷ ഹോട്ടല്‍ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട്ടിലെ ബത്തേരിയിലും ചുണ്ടയിലും സുഭിക്ഷ ഹോട്ടല്‍ തുറന്നു. ചുണ്ടയില്‍ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, താലൂക്ക് സപ്ലൈ ഓഫീസര്‍ എ.കെ.റജീന, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജയിംസ് പീറ്റര്‍, ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യകമ്മീഷന്‍ അംഗം എം.വിജയലക്ഷമി, സഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എത്സി പൗലോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.വി.ജയപ്രകാശ്, തഹസില്‍ദാര്‍ വി.കെ.ഷാജി, ലിഷ ടീച്ചര്‍, കെ.സുപ്രിയ, സാലി പൗലോസ്, ടോം ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles