മാനന്തവാടിയില്‍ വനശ്രീ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി വനശ്രീ ഇക്കോ ഷോപ്പ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ദര്‍ശന്‍ ഘട്ടാനി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിക്കു കീഴില്‍ മാനന്തവാടിയില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ദര്‍ശന്‍ ഘട്ടാനി ഉദ്ഘാടനം ചെയ്തു. ബേഗൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍.രാകേഷ് അധ്യക്ഷത വഹിച്ചു. മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രമ്യ രാഘവന്‍, റിസര്‍ച്ച് റേഞ്ച് ഓഫീസര്‍ പി.ജലീല്‍, പേരിയ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ.സജീവ്, എഫ്.ഡി.എ കോ ഓര്‍ഡിനേറ്റര്‍ കെ.സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വന സംരക്ഷണ സമിതികളില്‍നിന്നു ശേഖരിക്കുന്ന തേന്‍, കുന്തിരിക്കം, കുരുമുളക്, മഞ്ഞള്‍, കസ്തുരിമഞ്ഞള്‍, പുല്‍തൈലം, മുള ഉല്‍പന്നങ്ങള്‍, കാപ്പിപ്പൊടി, തേയില തുടങ്ങിയവ ഷോപ്പില്‍ ലഭ്യമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles