യു.പി സ്‌കൂള്‍ ടീച്ചര്‍ നിയമനത്തിനു കൂടിക്കാഴ്ച

കല്‍പറ്റ: വയനാട്ടില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍(മലയാളം മീഡിയം) തസ്തികയില്‍ നിയമനത്തിനു മൂന്നാംഘട്ട കൂടിക്കാഴ്ച മെയ് 11, 12, 13, 18, 19, 20 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും.അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും മൊബൈലിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മെമ്മോയുടെയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പും ബയോഡാറ്റയും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles