കൊങ്കിണികളില്‍ വിടരുന്ന കലാവിരുതുകള്‍

കൊങ്കിണിച്ചെടികളില്‍ ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന യുവാവ്

ഗൂഡല്ലൂര്‍: മുതുമല ടൈഗര്‍ റിസര്‍വ് വനത്തില്‍ നിന്നും ലഭിക്കുന്ന കൊങ്കിണി (ഉണ്ണിച്ചെടികള്‍, അരിപ്പൂവ് എന്നീ പേരിലും അറിയപ്പെടുന്ന) ചെടികളുടെ തണ്ട് കൊണ്ട് മനോഹരമായ ഗൃഹോപകരണങ്ങള്‍ നിര്‍മ്മിച്ച് ഉപജീവനമാര്‍ഗം തേടുകയാണ് വേട്ടക്കുറുമ്പറെന്ന ഗോത്രവിഭാഗം. നീലഗിരി ജില്ലയിലെ മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ലൈറ്റ്പാടി പ്രദേശത്ത് താമസിക്കുന്ന ഇവര്‍ വീട്ടിലുണ്ടാക്കുന്ന കരകൗശല വസ്തുക്കളാണ് കാഴ്ചയിലെ മനോഹാരിത കൊണ്ടും ഉപയോഗിക്കാനുള്ള സൗകര്യംകൊണ്ടും ശ്രദ്ധിക്കപ്പെടുന്നത്. നിര്‍മ്മാണത്തിന് കൊങ്കിണി എന്ന ഔഷധസസ്യമാണ് ഇവര്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നത്. ഇതിനായി 10 പേരെ ഉള്‍പ്പെടുത്തി കുറുമ്പര്‍ ഡവലപ്മെന്റ് ഗ്രൂപ്പ് എന്ന പേരില്‍ ഒരു സ്വയം സഹായസംഘം രൂപീകരിച്ചിരിക്കുകയാണ് ഇവിടുത്തെ സ്വദേശികള്‍. കിടക്കകള്‍, മേശകള്‍, കസേരകള്‍, കൊട്ടകള്‍ മറ്റു പല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള അലങ്കാര വസ്തുക്കളും നിര്‍മ്മിക്കുന്നുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം ആദ്യം നല്‍കിയ ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഇവര്‍ ജോലി തുടങ്ങിയത്. ഇതേത്തുടര്‍ന്ന്് ആദി ദ്രാവിഡര്‍ ആദിവാസി ക്ഷേമവകുപ്പ് ഒരുലക്ഷത്തോളം രൂപ ചെലവില്‍ പ്രവൃത്തിക്കുള്ള ഉപകരണങ്ങളും നല്‍കി. ഈ വ്യവസായത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ബാങ്ക് ലോണുകള്‍ തിരിച്ചടക്കാനും കുടുംബത്തിന്റെ ചിലവുകള്‍ നിറവേറ്റാനുമാണ് കഴിയുന്നതായി ഇവര്‍ പറയുന്നു.
കൊങ്ങിണി ചെടികള്‍ എന്നറിയപ്പെടുന്ന ഈ ഉണ്ണിയന്‍ സസ്യങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനാല്‍ ഭക്ഷ്യയോഗ്യമായ പുല്‍മേടുകള്‍ വനത്തിനുള്ളില്‍ കുറഞ്ഞുവരികയാണ്. ഇതോടെ കാട്ടില്‍ നിന്ന് ആന, മാന്‍, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകള്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതിനാല്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് പതായിക്കഴിഞ്ഞു. കൊങ്കിണി ചെടികള്‍ നശിപ്പിക്കാന്‍ വനംവകുപ്പ് പ്രതിവര്‍ഷം വന്‍ തുകയാണ് ചെലവഴിക്കുന്നത്. വേട്ടക്കുറുമ്പര്‍ ഈ ചെടികള്‍ വ്യാപകമായി മുറിച്ചെടുക്കുന്നത് ഫലത്തില്‍ പ്രകൃതിക്കും വലിയ പ്രയോജനമാവുകയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles