ബാലവേദി ഫീല്‍ഡ് ട്രിപ്പ്

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തേറ്റമല പാരിസണ്‍ ടീ എസ്റ്റേറ്റിലേക്ക് നടത്തിയ പഠനയാത്രയില്‍ പങ്കെടുത്തവര്‍

വെള്ളമുണ്ട: വിജ്ഞാന്‍ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ തേറ്റമല പാരിസണ്‍ ടീ എസ്റ്റേറ്റിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ തുടക്കമിട്ട എസ്റ്റേറ്റിന്റെ ചരിത്ര വസ്തുതകളും തേയില ചെടിയുടെ വിവിധ സാധ്യതകളും നേരില്‍ കണ്ടറിഞ്ഞ കുട്ടികള്‍ക്ക് ഫീല്‍ഡ് ട്രിപ്പ് ഏറെ ആവേശകരമായി. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്‍, സെക്രട്ടറി എം ശശി, വിജിത്ത് കെ എന്‍, പ്രകാശന്‍ പി, പി ജെ കുര്യാച്ചന്‍, അഭിനന്ദ് എസ് ദേവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃഷ്ണന്‍ കുട്ടി കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles