മാനഭംഗം: ആത്മീയ ചികിത്സകനെതിരെ കേസ്

കല്‍പറ്റ: കോളേജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ആത്മീയ ചികിത്സകനെതിരെ പോലീസ് കേസെടുത്തു. ആത്മീയ ചികിത്സകന്‍ കോട്ടത്തറ അരമ്പറ്റക്കുന്ന് മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ നാലിനാണ് കേസിനു ആസ്പദമായ സംഭവം. ഉദരസംബന്ധമായ അസുഖമുള്ള വിദ്യാര്‍ഥിനി മാതാവിനൊപ്പമാണ് ആത്മീയ ചികിത്സയ്‌ക്കെത്തിയത്. മാതാവിനെ ചികിത്സാമുറിക്കു പുറത്തിരുത്തിയ ചികിത്സകന്‍ വിദ്യാര്‍ഥിനിയെ പച്ചനിറമുള്ള വസ്ത്രം പുതപ്പിച്ചശേഷം സ്വകാര്യഭാഗത്തു പിടിക്കുകയായിരുന്നു. 20കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചികിത്സകന്‍ ഒളിവിലാണെന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published.

Social profiles