വഴക്കിനിടെ മര്‍ദനമേറ്റ യുവാവ് മരിച്ചു

മാനന്തവാടി: തര്‍ക്കത്തിനിടെ മര്‍ദനമേറ്റ ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി കാളാംകോട് കോളനിയിലെ മാരയുടെ മകന്‍ ബിനുവാണ് (32) ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി കോളനിയില്‍ വഴക്കിനിടെയാണ് മര്‍ദനമേറ്റത്. ബിനുവിനെ കോളനിക്കാര്‍ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്നു വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരതരമായതിനാല്‍ കോഴിക്കോടിനു റഫര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles