പള്ളിക്കുന്നില്‍ മരിയന്‍ കണ്‍വന്‍ഷനു ഞായറാഴ്ച സമാപനം

പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തില്‍ നടന്നുവരുന്ന മരിയന്‍ കണ്‍വന്‍ഷന്‍.

കല്‍പറ്റ: പള്ളിക്കുന്ന് ലൂര്‍ദ്മാതാ ദേവാലയത്തില്‍ മെയ് നാലിനു ആരംഭിച്ച മരിയന്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഞായറാഴ്ച സമാപിക്കും. വൈകുന്നേരം 4.30നു ജപമാലയ്ക്കുശേഷം കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ഉണ്ടാകും.
ഷെക്കെയ്‌ന ന്യൂസ് ചാനല്‍ ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് കരുമത്ര, പള്ളിക്കുന്ന് ഇടവക വികാരിയും വിഖ്യാത ധ്യാനഗുരുവുമായ റവ.ഡോ.അലോഷ്യസ് കുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍.

0Shares

Leave a Reply

Your email address will not be published.

Social profiles