സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും: സെമിനാര്‍ ഞായറാഴ്ച

കല്‍പറ്റ: സര്‍ക്കാരിന്റ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഹാളില്‍ ഞായറാഴ്ച രാവിലെ 11നു ‘സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ജില്ലാ പേലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യും. സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി.കെ.ജിജീഷ് വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു തദ്ദേശ സ്വയംഭരണ വകുപ്പ് ‘വയനാട്-പ്രകൃതി സംരക്ഷണവും നഗര ഗ്രാമാസൂത്രണവും’ എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റിട്ട.ടൗണ്‍ പ്ലാനര്‍ ജി.ശശികുമാര്‍ വിഷയാവതരണം നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles