വോളിബോള്‍ പരിശീലനം: സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി

കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി:കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോളിബോള്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കു വയനാട് ജില്ലാ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി. ജഴ്‌സി, ഷോര്‍ട്‌സ്, സോക്‌സ്, ബൂട്ട്, മറ്റ് ഉപകരണങ്ങള്‍ എന്നിവ അടങ്ങിയതാണ് കിറ്റ്.
വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ചീരാല്‍ ഡിവിഷന്‍ മെംബര്‍ അമല്‍ ജോയി അധ്യക്ഷത വഹിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബെന്നി കൈനിക്കല്‍, പി.ടി.എ പ്രസിഡന്റ് എ.കെ.റെജി, കായികാധ്യാപിക മേഴ്‌സി ജോസഫ്, കോച്ച് അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എ.പി.മിനി സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.ആര്‍.നിഷ നന്ദിയും പറഞ്ഞു. സര്‍വീസില്‍നിന്നു വിരമിക്കുന്ന കായികാധ്യാപിക മേഴ്‌സി ജോസഫിനെ ആദരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles