മഴക്കാലം മുന്നൊരുക്കം: റോഡരികിലെ മാലിന്യം നീക്കി

തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫും എന്‍.എം.ആര്‍ വാച്ചര്‍മാരും മഴക്കാല മുന്നൊരുക്കത്തിന്റെ വഴിയരികിലെ മാലിന്യം നീക്കം ചെയ്യുന്നു.

മാനന്തവാടി: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫും എന്‍.എം.ആര്‍ വാച്ചര്‍മാരും തിരുനെല്ലി മുതല്‍ പുലിവാല്‍ വരെ റോഡിന്റെ വശങ്ങളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.വി. ജയപ്രസാദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.രമേശന്‍, വാച്ചര്‍മാരായ പി.വിജയന്‍, ഐ.ചന്തു, കെ.എം.മേഘ, പി.സിന്ധു, എന്‍.എം.ആര്‍ വാച്ചര്‍മാരായ കൃഷ്ണന്‍, കൊട്ടാളി, മോഹനന്‍, മണി എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles