സൈക്ലിംഗ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

കല്‍പറ്റ: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍, ഗ്രാമിക കുട്ടമംഗലം, സൈക്കിള്‍ ബഡ്ഡിസ് ബത്തേരി എന്നിവ സംയുക്തമായി സൈക്ലിംഗ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. മെയ് 10 മുതല്‍ 28 വരെ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ട്, മുട്ടില്‍ ഇംഗ്ലീഷ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ക്യാമ്പ്. എട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സൈക്കിള്‍, ഹെല്‍മെറ്റ് എന്നിവ സഹിതം എത്തണമെന്നു സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളംകുളം അറിയിച്ചു. ഫോണ്‍: 9446733143, 9447469323, 9895550995.

0Shares

Leave a Reply

Your email address will not be published.

Social profiles