പ്രദര്‍ശന-വിപണന മേളയില്‍ ഹാന്‍ഡ് മെയ്ഡ് കുക്കീസുകളുമായി ബാസ

കല്‍പറ്റയില്‍ തുടരുന്ന പ്രദര്‍ശന-വിപണന മേളയിലെ ബാസ സ്റ്റാള്‍.

കല്‍പറ്റ: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ വയനാട് ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ ഹാന്‍ഡ് മെയ്ഡ് കുക്കീസുകളുമായി ബാസ അഗ്രോ ഫുഡ് പ്രൊഡക്ട്‌സ്. ഗോതമ്പുപൊടി ചേര്‍ത്തു നിര്‍മിച്ച കാന്താരി, കുരുമുളക്, ഇഞ്ചി, കറിവേപ്പില, മുളയരി, ചക്ക കുക്കീസുകളാണ് മേളയില്‍ ബാസ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും വെച്ചിരിക്കുന്നത്. മൈദയും കൃത്രിമ രാസ്‌വസ്തുക്കളും പൂര്‍ണമായും ഒഴിവാക്കി കൈകള്‍കൊണ്ടു നിര്‍മിച്ച കുക്കീസുകള്‍ ഉപഭോക്തളുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ടെന്നു സ്റ്റാളിലെ ബാസ പ്രതിനിധികള്‍ പറഞ്ഞു. തൃക്കൈപ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ബാസ.

0Shares

Leave a Reply

Your email address will not be published.

Social profiles