കിക്മ എം.ബി.എ അഡ്മിഷന്‍

കല്‍പറ്റ: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് കിക്മ 2022-24 വര്‍ഷത്തെ എം.ബി.എ. ഫുള്‍ടൈം ബാച്ചിലേക്ക് മെയ് 09 തിങ്കള്‍ രാവിലെ 10 മുതല്‍ 12.30 വരെ കരണിയിലെ സഹകരണ ട്രെയിനിങ് സെന്ററില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50% മര്‍ക്കും കെമാറ്റ്, സീ മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. SC/ST വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍ :9288130094 /8547618290

0Shares

Leave a Reply

Your email address will not be published.

Social profiles