ബന്ധുവീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു

അബൂബക്കര്‍ സിദ്ദീഖ്

പനമരം:ബന്ധുവീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. കോഴിക്കോട് കോളത്തറ വാകേരി മുണ്ടിയാര്‍വയല്‍ അബൂബക്കര്‍ സിദ്ദീഖിന്റെ(28) ഭാര്യ നിത ഷെറിനാണ്(22)പനമരം കുണ്ടാല മൂനാംപ്രവന്‍ അബ്ദുല്‍റഷീദിന്റെ വീട്ടില്‍ മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം അബൂബര്‍ സിദ്ദീഖ് സഹോദരന്‍ മുഖേനയാണ് പോലീസിനെ അറിയിച്ചത്. പോലീസ് വീട്ടില്‍ എത്തിയതിനു പിന്നാലെയാണ് അബ്ദുല്‍റഷീദും കുടുംബവും സംഭവം അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് രണ്ടു വയസ്സുള്ള കുട്ടിക്കൊപ്പം ദമ്പതികള്‍ കുണ്ടാലയിലെത്തിയത്. നിതയുടെ ബന്ധുവാണ് അബ്ദുല്‍ റഷീദ്. വീടിന്റെ മുകളിലെ നിലയിലാണ് ദമ്പതികള്‍ ഉറങ്ങാന്‍ കിടന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles