സഫ്‌നാദിന് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ സ്വീകരണം

സന്തോഷ് ട്രോഫി താരം സഫ്‌നാദിനു മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ ഡോ.ആസാദ് മൂപ്പന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നു.

കല്‍പറ്റ: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ കിരീടനേട്ടത്തിനു കാരണമായ ഗോള്‍ നേടിയ മുഹമ്മദ് സഫ്‌നാദിനു മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി. ട്രോഫിയും ക്യാഷ് അവാര്‍ഡും ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്റെയും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ സമര്‍പ്പിച്ചു.നസീറ ആസാദ്, എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍, ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ ഡോ.ഷാനവാസ് പള്ളിയാല്‍, സൂപ്പി കല്ലങ്കോടന്‍, പി.ടി.എ പ്രസിഡന്റ് നജീബ് കാരാടന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജ് ജീവനക്കാരി ഖദീജയുടെയും നജുമുദീന്റെയും മകനാണ ്‌സഫ്‌നാദ്.

0Shares

Leave a Reply

Your email address will not be published.

Social profiles