സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം:
പ്രദര്‍ശന-വിപണന മേളയില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്ന് ചില്ലു അണ്ണാന്‍

കല്‍പറ്റയിലെ പ്രദര്‍ശന-വിപണന നഗരിയില്‍ കൃഷി വകുപ്പിന്റെ സ്റ്റാളിലുള്ള ചില്ലു അണ്ണാന്‍.

കല്‍പറ്റ: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടരുന്ന പ്രദര്‍ശന-വിപണന മേളയില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്ന് ചില്ലു അണ്ണാന്‍. പ്രദര്‍ശന നഗരിയില്‍ കൃഷി വകുപ്പിന്റെ സ്റ്റാളിലാണ് ചില്ലു അണ്ണാന്റെ സാന്നിധ്യം. രാംലി, കാലജീര, രക്തശാലി, അസം ബ്ലാക്ക് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട ആയിരത്തോളം നെന്‍മണികള്‍ ഉപയോഗിച്ചു തയാറാക്കിയതാണ് ചില്ലു അണ്ണാനെ. പാഡി ആര്‍ട്ടില്‍ ശ്രദ്ധേയനായ മാനന്തവാടി തൃശിലേരിയിലെ കര്‍ഷകന്‍ ജോണ്‍സണനാണ് ദിവസങ്ങളോളം പരിശ്രമിച്ച് ചില്ലുവിനെ ഒരുക്കിയത്. സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഐക്കണാണ് ചില്ലു അണ്ണാന്‍.
സ്റ്റാളിലെ വിത്തുപുര നെല്‍വിത്തിനങ്ങളുടെ വൈവിധ്യത്താല്‍ സമ്പന്നമാണ്. ജില്ലയിലെ കര്‍ഷക ഭവനങ്ങൡനിന്നു എത്തിച്ചതാണ് വിത്തിനങ്ങള്‍. വെളിയന്‍, ചോമാല, മുള്ളന്‍ കയമ, ഗന്ധകശാല തുടങ്ങിയ തനത് ഇനങ്ങള്‍ക്കു പുറമേ
അന്നൂരി, അകോനി ബോറ, കൃഷ്ണകൗമോദ് തുടങ്ങിയ വടക്കേ ഇന്ത്യന്‍ ഇനങ്ങളും വിത്തുപുരയിലുണ്ട്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.രാമുണ്ണിയുടെ നേതൃത്വത്തിലാണ് സ്റ്റാള്‍ പ്രവര്‍ത്തനം.

0Shares

Leave a Reply

Your email address will not be published.

Social profiles