പുഴയെ അറിയാന്‍ പുഴയിലൂടെ ഒരു പഠനയാത്ര

മക്കിയാട് പുഴയില്‍ നിന്നാരംഭിച്ച പുഴയിലുടെയുള്ള യാത്രയില്‍ പങ്കെടുത്തവര്‍

മക്കിയാട്: പുഴയെ അറിയാന്‍ പുഴയിലൂടെയുള്ള പഠനയാത്ര വേറിട്ട അനുഭവമായി. തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തൊണ്ടര്‍നാട് പഞ്ചായത്തിലാണ് പുഴയെ അറിയാന്‍ പുഴയില്‍ കൂടി മാത്രം സഞ്ചരിച്ചു കൊണ്ടുളള പഠന യാത്ര നടത്തിയത്. തൊണ്ടര്‍നാട് പഞ്ചായത്ത് ജനപ്രതിനിധികള്‍, തൊണ്ടര്‍നാട് എം.റ്റി.ഡി.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.സി.സി, എസ്.പി.സി. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് മക്കിയാട് നിന്നും പുഴയിലൂടെ മാത്രം മൂന്നു കിലോമീറ്ററോളം നടന്ന് മീന്‍ മുട്ടി വെള്ളച്ചാട്ടം വരെ സഞ്ചിച്ച് പുഴയെ കുറിച്ചും, നീരൊഴുക്കിനെക്കുറിച്ചും പഠനം നടത്തിയത്. ഇത്രയും ദൂരം വെളളത്തിലൂടെയും, പാറക്കെട്ടുകള്‍ മറികടന്നുമുള്ള യാത്ര വേറിട്ട അനുഭവമായി. പുഴയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ജെ. കുസുമം, കെ.എ. മൈമുനത്ത്, കെ . ഗണേശന്‍ ,എം.എം. ചന്തു, ആമിന സത്താര്‍, സിനി തോമസ്, പി. ഏലിയാമ്മ, പീതാരാമന്‍, വനപാലകരായ അനീഷ് ബാബു, കെ. പ്രജീഷ്, അദ്ധ്യാപകരായ അനൂപ്, ബിന്ദു പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles