സുരേഷ് ഗോപി എം.പി മൂന്നു ദിവസം വയനാട്ടില്‍

കല്‍പറ്റ-സുരേഷ് ഗോപി എം.പി ഒമ്പത്, 10, 11 തീയതികളില്‍ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ആദിവാസി കോളനികളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍, പാരമ്പര്യ വൈദ്യന്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ആദിവാസികളുടെ അവസ്ഥ നേരില്‍ മനസ്സിലാക്കി കേന്ദ്ര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് എം.പി കോളനികള്‍ സന്ദര്‍ശിക്കുന്നതെന്നു ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles