കവിതാസമാഹാരം പ്രകാശനം ചെയ്തു

സുല്‍ത്താന്‍ബത്തേരി: യുവ എഴുത്തകാരി നിത്യ രാജേഷ് രചിച്ച ‘എന്റെ കാല്‍പ്പാടുകള്‍’ എന്ന കവിതാസമാഹാരം വയനാടന്‍ചെട്ടി സര്‍വീസ് സൊസൈറ്റി ഹാളില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് പുസ്തകം ഏറ്റുവാങ്ങി. ബേബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര പുസ്തകം പരിചയപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഗോകുല്‍ദാസ്, കൗണ്‍സിലര്‍മാരായ പ്രിയ വിനോദ്, വത്സ ജോസ്, മുന്‍ കൗണ്‍സിലര്‍ ശരത് എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് നെരൂദ ബുക്‌സാണ് പ്രസാധകര്‍. സ്ത്രീ ജീവിതത്തിനെതിരേയുള്ള കടന്നാക്രമണങ്ങളെയും സാമൂഹികയാഥാര്‍ഥ്യങ്ങളെയും വരച്ചുകാട്ടുന്ന 40 കവിതകളാണ് സമാഹാരത്തിലുള്ളത്. സാഹിത്യരംഗത്ത് വിവിധ പുരസ്‌കാരങ്ങള്‍ നേടിയ ജിപ്‌സ വിജീഷിന് എംഎല്‍എ ഉപഹാരം നല്‍കി. ജിപ്‌സ വിജീഷ് സ്വാഗതവും നിത്യ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles