ചെത്തുവ്യവസായ സംരക്ഷണം: തൊഴിലാളികള്‍ ധര്‍ണ നടത്തി

എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിനു മുന്നില്‍ ചെത്തുതൊഴിലാളി ധര്‍ണ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാന്‍ലിന്‍ ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: ചെത്തു തൊഴിലാളി യൂനിയന്‍(എ.ഐ.ടി.യു.സി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. ചെത്തു വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാന്‍ലിന്‍ ഉദ്ഘാടനം ചെയ്തു. അജയന്‍ അധ്യക്ഷത വഹിച്ചു. ചെത്ത് തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് എസ്.ജി. സുകുമാരന്‍, സെക്രട്ടറി കെ.ഡി.രഘു, ഫാരിസ്, ഇബ്രാഹിം പടയന്‍, കെ.ആര്‍.രാജേഷ്, പി.ആര്‍.സുനിഷ്, സുധി, ജയപ്രകാശ്, രാജീവന്‍, പി.പി.സുനില്‍, വി.ആര്‍.രവി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles