ബത്തേരി പാളാക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

സുല്‍ത്താന്‍ബത്തേരി: മുനിസിപ്പാലിറ്റിയിലെ പാളാക്കര ഡിവിഷനില്‍ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മൂന്നു മണിക്കൂറില്‍ 25 ശതമാനത്തിനടുത്ത് പോളിംഗ് നടന്നു. 1,236 പേര്‍ക്കാണ് വോട്ടവകാശം. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജാണ് പോളിംഗ് സ്റ്റേഷന്‍. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധന്‍ രാവിലെ 10ന് നഗരസഭാഹാളില്‍ നടക്കും. എല്‍ഡിഎഫിലെ പി.കെ. ദാമുവും യുഡിഎഫിലെ കെ.എസ്. പ്രമോദുമാണ് മത്സരരംഗത്തെ പ്രമുഖര്‍. കൗണ്‍സിലിലെ മുന്‍ എല്‍ഡിഎഫ് കൗണ്‍സിലറാണ് പ്രമോദ്. ഇദ്ദേഹം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. 35 അംഗങ്ങളാണ് മുനിസിപ്പല്‍ ഭരണസമിതിയില്‍. നിലവില്‍ എല്‍ഡിഎഫിനു 23 ഉം യുഡിഎഫിനു പത്തും കൗണ്‍സിലര്‍മാരുണ്ട്. ഒരു സ്വതന്ത്ര അംഗവും കൗണ്‍സിലില്‍ ഉണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles