മാംസ മേഖലയില്‍ സ്വകാര്യകുത്തകകളെ സഹായിക്കുന്ന നീക്കം ഉപേക്ഷിക്കണം: എസ്.ടി.യു

കല്‍പറ്റ: മാംസ മേഖലയില്‍ കുത്തകകളെ സഹായിക്കുന്ന സര്‍ക്കാര്‍ നയത്തിനാതിരായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആധുനിക അറവുശാലകള്‍ നിര്‍മിച്ചു ലൈസന്‍സ് പുതുക്കി നല്‍കാന്‍ തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തവാനും സ്വതന്ത്ര മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് ഒന്നിന് നടക്കുന്ന സെക്രട്ടറിയേറ്റു മാര്‍ച്ചു വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ അസീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബാപ്പുട്ടി തിരൂര്‍കാട് ഉള്‍ഘടനം ചെയ്തു. അലവി വടക്കേതില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എസ്.ടി.യു സെക്രട്ടറി ഇസ്മായില്‍ പരിയാരം, അബ്ദുള്ള മാടക്കര, സി.കെ ഹാരിഫ്, അസ്‌കര്‍ പി.പി, നൗഫല്‍ ഓടത്തോട്, അന്‍വര്‍ മണ്ണില്‍, അബ്ദുല്‍ റസാക്ക്, സുബൈര്‍ വി,സി, അലി പി, കുഞ്ഞന്‍ പി, അയ്യപ്പന്‍ കെ, നാസര്‍ കെ, റിയാസ് സി, ഉസ്മാന്‍ പി, ജര്‍ഷാദ് ടി, ബഷീര്‍ യം കെ, ശിഹാബ് പി പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles