എന്‍.എസ്.എസ് ഹാള്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു

കല്‍പറ്റ: എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിഭാഗം കൊമേഴ്‌സ് അധ്യാപകനും പ്രോഗ്രാം ഓഫീസറുമായ അജിത്ത് കാന്തി പുനര്‍ നിര്‍മ്മിച്ചു നല്‍കിയ കോണ്‍ഫറന്‍സ് ഹാള്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു. രണ്ട് ലക്ഷം രൂപ ചെലവില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. വിദ്യാലയ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു, കൗണ്‍സിലര്‍ ടി. മണി, പി.ടി.എ പ്രസിഡന്റ് ഷാജു കെ.സി, പ്രിന്‍സിപ്പാള്‍ സാവിയോ ഓസ്റ്റിന്‍, സ്റ്റാഫ് സെക്രട്ടറി ബീന ജോര്‍ജ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles