തെരുവുനായ് ശല്യം: കല്‍പറ്റ പൗരസമിതി പൊതുതാല്‍പര്യ ഹരജി നല്‍കും

കല്‍പറ്റ: മുനിസിപ്പാലിറ്റിലെ തെരുവുനായ് ശല്യത്തിനു പരിഹാരം തേടി കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കാന്‍ കല്‍പറ്റ പൗരസമിതി തീരുമാനിച്ചു. ബൈപാസ് അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനു ഉത്തരവാദപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹരജിയില്‍ ഉണ്ടാകും. തെരുവുനായ്ശല്യം കുറയ്ക്കുന്നതിലും ബൈപാസ് അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും ബന്ധപ്പെട്ട അധികാരികള്‍ വിമുഖത കാട്ടുകയാണെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജോണി കൈതമറ്റം അധ്യക്ഷത വഹിച്ചു. സി.പി.ഉമ്മര്‍, പി.കെ.സുബൈര്‍, എം.ശങ്കരന്‍, കെ.നാണു, ആര്‍.ഗോപാലകൃഷ്ണന്‍, കെ.കെ.എസ്.നായര്‍, യു.എ.ഖാദര്‍, അഡ്വ.വി.പി.യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles