കിസാന്‍ മേള സംഘടിപ്പിച്ചു

പനമരം: ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടത്തുന്ന പനമരം ബ്ലോക്ക് തല കിസാന്‍ മേളയോട് അനുബന്ധിച്ചുള്ള സെമിനാര്‍ ആരംഭിച്ചു. രാവിലെ 10 മണിക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റോഡില്‍ സജ്ജീകരിച്ചിട്ടുള്ള സ്റ്റാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ദിലീപ് കുമാര്‍, പി.കെ വിജയന്‍, മേഴ്സി സാബു, കമല രാമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മെഴ്‌സി ബെന്നി, നിത്യാബിജു കുമാര്‍, അഡ്വ. പി. ഡി സജി, ബിന്ദു പ്രകാശ്, സജേഷ് സെബാസ്റ്റ്യന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles