ഭാഷയുടെ വര്‍ത്തമാനം; പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

ഭാഷയുടെ വര്‍ത്തമാനം പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം പ്രൊഫ. പി.സി രാമന്‍കുട്ടി നിർവഹിക്കുന്നു.

മാനന്തവാടി: മാതൃഭാഷ വാരാചരണത്തോടനുബന്ധിച്ച് മലയാള ഐക്യവേദിയുടെയും വിദ്യാര്‍ത്ഥി മലയാളവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ ഭാഷയുടെ വര്‍ത്തമാനം എന്ന പേരില്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രൊഫ. പി.സി രാമന്‍കുട്ടി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് ശിവന്‍ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി മുസ്തഫ ദ്വാരക, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി കെ.എ അഭിജിത്ത്, കോ-ഓപ്പറേറ്റീവ് കോളേജ് അധ്യാപകരായ കെ.ജെ വര്‍ഗീസ്, യു.പി ഷാജി, വിദ്യാര്‍ത്ഥി മലയാളവേദി ജില്ലാ ചെയര്‍പേഴ്‌സണ്‍ അശ്വതി രാജു, വിദ്യാര്‍ത്ഥി മലയാളവേദി ജില്ലാ കണ്‍വീനര്‍ അഫ്‌സല്‍ ശാഹിദ് എന്നിവര്‍ സംസാരിച്ചു. ജില്ലാതലത്തില്‍ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടത്തി. അമയ റോസ് ബേബി, സനിക അന്ന സണ്ണി, ആർ. രോഷ്‌നി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

0Shares

Leave a Reply

Your email address will not be published.

Social profiles