ഓവര്‍സീയര്‍ ഹരികുമാറിനു ജെസിഐ പുരസ്‌കാരം

കല്‍പ്പറ്റ: കെഎസ്ഇബി ഇലക് ട്രിക്കല്‍ സെക്ഷന്‍ ഓവര്‍സീയര്‍ വി. ഹരികുമാറിനെ ജെസിഐ യൂണിറ്റ് ‘സല്യൂട്ട് ദ സൈലന്റ് വര്‍ക്കര്‍’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. സ്തുത്യര്‍ഹവും മാതൃകാപരവുമായ സേവനം ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരനെയാണ് ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും പരിഗണിച്ചാണ് ഹരികുമാറിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.
കെഎസ്ഇബി ഓഫീസില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തൃപ്തി ലക്ഷ്മണ്‍ പുരസ്‌കാരം കൈമാറി. ജെസിഐ യൂണിറ്റ് പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനിയര്‍ ആന്റണി സോയി വിശിഷ്ടാതിഥിയായി. പ്രോഗാം ഡയറക്ടര്‍ ഷാജി പോള്‍, വി. ഹരികുമാര്‍, റെനില്‍ മാത്യൂസ്, ഷെമീര്‍ പാറമ്മല്‍, കെ. ജയകൃഷ്ണന്‍, ബീന സുരേഷ്, സി.ജി. സംഗീത, അനുപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles