കാര്‍ഷിക മേഖലയുടെ തകര്‍ച്ച തൊഴിലില്ലായ്മ രൂക്ഷമാക്കി-കെ.പി.രാജേന്ദ്രന്‍

എ.ഐ.ടി.യു.സി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പ്രസംഗിക്കുന്നു.

കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം കാര്‍ഷിക മേഖല തകര്‍ന്നതു വയനാട്ടിലടക്കം തൊഴില്‍രാഹിത്യം രൂക്ഷമാക്കിയതായി എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍. എ.ഐ.ടി.യു.സി വയനാട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു അസംഘടിത മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപജീവനത്തിനു ആശ്രയിക്കുന്നതു കാര്‍ഷിക മേഖലയെയാണെന്നു രാജേന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ.മൂര്‍ത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്.സ്റ്റാന്‍ലിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് കമ്മിറ്റി മെംമ്പര്‍ എസ്.ജി.സുകുമാരന്‍, എ.എ.സുധാകരന്‍, എ.ആര്‍.ജനാര്‍ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles