വാഹന നിയമ ലംഘനം: സംയുക്ത പരിശോധന നടത്തി

കല്‍പ്പറ്റ: റോഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി വാഹന പരിശോധന നടത്തി. ഗുഡ്‌സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനായി മൂന്ന് താലൂക്കുകളിലും പരിശോധന നടന്നു. എംവിഡി, റവന്യൂ, പോലീസ്, ജിഎസ്ടി, മൈനിംഗ് ആന്‍ഡ് ജിയോളജി, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ പരിശോധയില്‍ പങ്കെടുത്തു. അമിതഭാരം കയറ്റിയ 19 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 3,41,000 രൂപ പിഴ ഈടാക്കി. മറ്റു നിയമലംഘനങ്ങള്‍ നടത്തിയ 66 വാഹനങ്ങളില്‍നിന്നു 81,850 രൂപ പിഴ വസൂല്‍ ചെയ്തു. മൈനിംഗ് ആന്‍ജ് ജിയോളജി ഏഴ് വാഹനങ്ങളില്‍നിന്ന് 1,80,119 രൂപ പിഴ ഇടാക്കി. എഡിഎം എന്‍.ഐ. ഷാജു, എന്‍ഫോഴ്‌സ്‌മെന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അനൂപ് വര്‍ക്കി, ഡിവൈഎസ്പി ബാലകൃഷ്ണന്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം, ജിയോളജിസ്റ്റ് ഷെല്‍ജുമോന്‍, ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles