ചീരമട്ടം ക്വാറി: ഇന്ന് കലക്ടറേറ്റ് ധർണ്ണ

കല്‍പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ വാളത്തൂര്‍ ചീരമട്ടത്ത് കരിങ്കല്‍ ഖനനത്തിനു അനുവദിച്ച ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ. ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റി, പൗരസമിതി, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം. റെഡ് സോണില്‍ ഉള്‍പ്പെട്ടതും മണ്ണിളക്കിയുള്ള കൃഷിയും തൊഴിലുറപ്പു പദ്ധതി പ്രവൃത്തികളും വിലക്കിയതുമായ പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍ പറത്തി അനുവദിച്ച ക്വാറി ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് വിമുഖത കാട്ടുകയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി വിഷയത്തില്‍ മൗനം പാലിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ധര്‍ണയെന്ന് ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി ഷാജി ലോറന്‍സ്, വൈസ് ചെയര്‍മാന്‍ സി.എം.റഹീം, പൗരസമിതി പ്രസിഡന്റ് വി.കെ.ഉമ്മര്‍, പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles