ത്രിദിന സംസ്ഥാനതല ട്രക്കിംഗ് ക്യാമ്പ്

പനമരം: പനമരം ഡബ്ല്യു.എം.ഒ ഐ.ജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സംസ്ഥാനതല ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോളേജുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ചിറപ്പുല്ല്, ബാണാസുര, കുറുമ്പാലക്കോട്ട, തിരുനെല്ലി എന്നിവിടങ്ങളിലേക്കായിരുന്നു ട്രക്കിംഗ്.
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.ടി അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍.എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം.എ ഷെറീന സ്വാഗതം പറഞ്ഞു. ഡോ.കെ ടി അഷ്റഫ്, ഡോ. റിയാസുദ്ധീന്‍, ഡോ. അബ്ദുള്ള നജീബ്, സുബ്‌ന എം.പി സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles