ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് പ്രഥമ പരിഗണന വേണം: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

മുട്ടില്‍: ഭിന്നശേഷിക്കാരുടെ ക്ഷേമം വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങിയ പരിഷ്‌കൃത കാഴ്ചപാടിന് മുഖ്യപരിഗണന നല്‍കാതെ സാമൂഹ്യ നീതി അര്‍ത്ഥപൂര്‍ണ്ണമാവില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. വയനാട് ഓര്‍ഫനേജ് സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌ക്കൂള്‍ വാര്‍ഷികം ‘ഉള്‍ത്താളം’ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തകരുടെയും ഭരണ സംവിധാനങ്ങളുടെയും കര്‍മ്മ പദ്ധതി ആസൂത്രണത്തില്‍ ഈ വിഭാഗത്തിന് വേണ്ടി കാലോചിത ഇടപെടല്‍ ഉണ്ടാവണം. ശാരീരിക മാനസിക വെല്ലുവിളി അഭിമുഖീകരിക്കുന്നവരുടെ വിഷമത തിരിച്ചറിയണം. മായാജാല ലോകത്ത്
അല്‍ഭുതങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്നതിനിടയില്‍ അതുപേക്ഷിച്ച് തന്റെ സര്‍ഗാത്മ വൈഭവം ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി മാറ്റിവച്ച മജീഷന്‍ ഗോപിനാഥ് മുതുകാട് മാതൃകയാണ്. അദ്ദേഹം പറഞ്ഞു. ടി. ഹംസ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. സുമയ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന-ദേശിയ തലങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍, എം.എ മുഹമ്മദ് ജമാല്‍, കെ.കെ. അഹമ്മദ് ഹാജി, പി.കെ.അബൂബക്കര്‍, കെ.അഹമ്മദ് മാസ്റ്റര്‍, മുഹമ്മദ് ഷാ മാസ്റ്റര്‍, പി.യു. റജുല, പി.നുഹ്‌മാന്‍ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് അക്ബറലി മാസ്റ്റര്‍ സ്വാഗതവും ഇ.ടി. റിഷാദ് നന്ദിയും പറഞ്ഞു

മുട്ടില്‍ ഡബ്ല്യു.ഒ സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌ക്കൂള്‍ വാര്‍ഷികം ഇടി മുഹമ്മദ് ബഷീര്‍ എം.പി. ഉല്‍ഘാടനം ചെയ്യുന്നു

0Shares

Leave a Reply

Your email address will not be published.

Social profiles