സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സത്യഗ്രഹം നടത്തി

കളക്ടറേറ്റ് പടിക്കല്‍ കരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍ണ സംസ്ഥാന സെക്രട്ടറി എസ്.സി. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്ര് പടിക്കല്‍ സത്യഗ്രഹം നടത്തി. പെന്‍ഷന്‍ ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള സമീപനം ഉദാരമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി എസ്.സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മംഗലശേരി മാധവന്‍ , പി പി. ഗോപാലകൃഷ്ണന്‍, കെ.കെ. വിശ്വനാഥന്‍, എം.സി. കുര്യാക്കോസ്, പി. രാജന്‍, ബേബി പോത്തന്‍, ഇബ്രാഹിം പള്ളിയാല്‍, മാഗി വിന്‍സന്റ്, നളിനി കെ. ചന്ദ്രന്‍, മേരി വി. പോള്‍, എം. കരുണാകരന്‍, എ.കെ. മോസസ്, സി. രാധാകൃഷ്ണന്‍ നായര്‍, വി.കെ. ശ്രീധരന്‍, എന്‍.കെ. സത്യന്‍, കെ.സി. നാരായണന്‍, എം.ജി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. പദ്മനാഭന്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ആന്റണി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles