എഐവൈഎഫ് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ എഐവൈഎഫ് സമരം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: പ്രസാര്‍ഭാരതിയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരേ എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്, ജസ്മല്‍ അമീര്‍, രജീഷ് വൈത്തിരി, സി.എം. റഹീം, അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles