ആട്ടിന്‍കൂട് നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്തു

പൊഴുതന മുത്താറിക്കുന്നില്‍ ആട്ടിന്‍കൂട് നിര്‍മാണ സാമഗ്രി വിതരണം കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ പൊഴുതന പഞ്ചായത്തിലെ മുത്താറികുന്ന്, ഭൂദാനം, പ്രിയദര്‍ശിനി, അത്തിമൂല ആദിവാസി ഊരുകളില്‍ കാലിത്തീറ്റയും ആട്ടിന്‍കൂട് നിര്‍മാണസാമഗ്രികളും സൗജന്യമായി വിതരണം ചെയ്തു. സര്‍വകലാശാല ‘ഒപ്പം’ എന്ന പേരില്‍ നടപ്പാക്കുന്ന ആദിവാസി ഉപജീവന സഹായപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മുത്താറിക്കുന്നില്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ബാബു, സര്‍വകലാശാല അക്കാഡമിക് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.സി. ലത, ട്രൈബല്‍ പ്രമോട്ടര്‍ കെ. അശ്വതി എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡോ.ടി.എ. സജീവ് സ്വാഗതവും റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles