പൊതുപരീക്ഷ ടൈംടേബിളിലെ അശാസ്ത്രീയത പരിഹരിക്കണം: എകെഎസ്ടിയു

കല്‍പ്പറ്റ: പൊതുപരീക്ഷ ടൈംടേബിളിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് എകെഎസ്ടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയും പത്താംക്ലാസിലെ പൊതുപരീക്ഷയും ഒരേദിവസം വരുന്നത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുകയാണ്. പത്താം ക്ലാസിലെ പൊതു പരീക്ഷയെഴുതുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സഹായിയായി പരീക്ഷയെഴുതുന്നത് ഒമ്പതാം ക്ലാസിലെ കുട്ടികളാണ്. രാവിലെ സഹായിയായി എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടി ഉച്ച കഴിഞ്ഞ് സ്വന്തം പരീക്ഷയും എഴുതേണ്ടിവരുന്നു. ഇതിന് രക്ഷിതാക്കള്‍ തയാറാകുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയ്ക്കു മറ്റു സ്‌കൂളുകളില്‍ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകര്‍ തിരിച്ചുവന്നു എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ നടത്തേണ്ട സാഹചര്യവും ഉണ്ട്. പല ദിവസങ്ങളിലും പരീക്ഷ കഴിയുന്നത് അഞ്ച് മണിക്കാണ്. വന്യമൃഗശല്യമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ തിരികെ വീട്ടിലെത്താന്‍ നേരം വൈകുന്നത് രക്ഷിതാക്കളില്‍ അസ്വസ്ഥതയ്ക്കു കാരണമാകുന്നുണ്ടെന്നും യോഗം ചുണ്ടിക്കാട്ടി.

0Shares

Leave a Reply

Your email address will not be published.

Social profiles