പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കൽപറ്റ: പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വൈത്തിരി ചാരിറ്റി ശൂലംകുത്തി പുഴയിലാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. ചാരിറ്റി പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സായ ശൂലം കുത്തി ചെക്ക് ഡാമിന് താഴെയുള്ള പുഴയിലാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങിയത്. വേനൽ കനത്തതോടെ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ സാമൂഹ്യ വിരുദ്ധർ വിഷം കലർത്തിയതാകാമെ ന്നാണ് നിഗമനം. കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് ചെക്ക്ഡാമിലെ വെള്ളത്തിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ പുഴയിൽ പൈപ്പ് സ്ഥാപിച്ച് വെള്ളമെടുത്ത് ഉപയോക്കുന്നവർ നിരവധിയാണ്. പഞ്ചായത്ത് അംഗം ജയപ്രകാശിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരെത്തി വെള്ളം ശേഖരിച്ച് പരിശോധനക്കായി ആരോഗ്യ വിഭാഗത്തിന് കൈമാറി.

0Shares

Leave a Reply

Your email address will not be published.

Social profiles