യൂത്ത് ലീഗ് അടുപ്പ് കൂട്ടല്‍ സമരം നടത്തി

കമ്പളക്കാട്: അന്യായമായ പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി കമ്പളക്കാട് ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുല്‍ ഹക്കീം വി.പി.സി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ഫസല്‍ സി എച്ച്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുല്‍ ഷുക്കൂര്‍, വൈസ് പ്രസിഡന്റ് വി എസ് സിദ്ധീഖ്, നൂര്‍ഷ ചേനോത്ത്, ബഷീര്‍ പഞ്ചാര, റഷീദ് ചെറുവനശേരി, റഷീദ് താഴത്തേരി, അസ്ലം പള്ളിപ്പറമ്പന്‍, ഷമീര്‍ കോരന്‍ കുന്നന്‍, വി.പി സൂപ്പി, അസീസ് പത്തായക്കോടന്‍, മുജീബ് കീരിയാടന്‍, ദീപു എസ് സംസാരിച്ചു. കെ.കെ ഷാജിത് അഹമ്മദ് സ്വാഗതവും ആബിദ് കണിയാമ്പറ്റ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles