ഡിവൈഎഫ്‌ഐ ജില്ലാ യൂത്ത് മാര്‍ച്ച് ഏപ്രിലില്‍

കല്‍പ്പറ്റ: വയനാട് എംപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭരണപരാജയം തുറന്നുകാട്ടുന്നതിനു ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ആറ് ദിവസംനീളുന്ന കാല്‍നട ജാഥയാണ് നടത്തുന്നത്. ‘വയനാടിനെ വഞ്ചിക്കുന്ന എംപി, യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഏപ്രില്‍ 25 മുതല്‍ 30 വരെ മാര്‍ച്ച്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖാണ് ക്യാപ്റ്റന്‍. പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് മാനേജരും സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാകും. 300 പേര്‍ മാര്‍ച്ചില്‍ സ്ഥിരാംഗങ്ങളാവും. യൂത്ത് മാര്‍ച്ചിന്റെ അനുബന്ധ പരിപാടികള്‍ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും സംഘടിപ്പിക്കും

0Shares

Leave a Reply

Your email address will not be published.

Social profiles