ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കണ്‍വന്‍ഷന്‍

കല്‍പ്പറ്റ: ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഏരിയ കണ്‍വന്‍ഷന്‍ നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 27ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന ജില്ലാ കണ്‍വന്‍ഷനിലേക്ക് 39 പ്രതിനിധികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് എന്‍. പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുരേഷ് ബാബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സജ്‌ന വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ബേബി, ജോയിന്റ് സെക്രട്ടറിമാരായ മെര്‍ലി വിജയന്‍, ഓമന, ഉമ്മര്‍ ഫാറൂഖ്, ഷബീറലി, റൊണാള്‍ഡോ ഉസ്മാന്‍, സലീമ സെയ്തലവി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles