കല്ലിയോട്ടുകുന്ന് ഭാഗത്ത് തീപിടുത്തം

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ കല്ലിയോട്ടുകുന്ന് ഭാഗത്ത് തീപിടുത്തമുണ്ടായി. വനം വകുപ്പിന്റെ കൈവശമുള്ള സ്ഥലത്താണ് തീപിടിച്ചത്. ആദിവാസി ജനവിഭാഗത്തിന് പതിച്ച് നല്‍കിയ ഭൂമിയിലാണ് തീ പിടിച്ചത്. ഒരേക്കറിന് മുകളിലുള്ള സ്ഥലം അഗ്നിക്കിരയായി. ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മാനന്തവാടിയില്‍ നിന്നുള്ള അഗ്നി സംരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. മാനന്തവാടി അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി ജെയിംസ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ.കുഞ്ഞിരാമന്‍, എന്‍.ആര്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles