പ്രീ പ്രൈമറി കോണ്‍വെക്കേഷന്‍ സംഘടിപ്പിച്ചു

കല്‍പറ്റ: എച്ച്. ഐ .എം .യു.പി സ്‌കൂള്‍ പ്രീ പ്രൈമറി കോണ്‍വെക്കേഷന്‍ ടിയാര’23, മാനന്തവാടി സബ് കളക്ടര്‍ ശ്രീലക്ഷ്മി. ആര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തില്‍ വിദ്യാഭ്യാസത്തിന്റെ ആദ്യകാലം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന നൂറോളം കുട്ടികള്‍ക്ക് പ്രീ പ്രൈമറി ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് സബ് കളക്ടര്‍ വിതരണം ചെയ്തു. സ്‌കൂള്‍ കണ്‍വീനര്‍ കല്ലങ്കോടന്‍ മൊയ്തു അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച സബ് കളക്ടര്‍ അവാര്‍ഡ് നേടിയ സബ് കലക്ടര്‍ക്ക് സ്‌കൂള്‍ മാനേജര്‍ പയന്തോത്ത് മൂസ ഹാജി ഉപഹാരം നല്‍കി. പിടിഎ പ്രസിഡന്റ് അസീസ് അമ്പിലേരി, പ്രധാന അധ്യാപകന്‍ കെ. അലി മാസ്റ്റര്‍, സുബിന.വി ഐ, മദര്‍ പി.ടി.എ സാഹിറ മുജീബ്, വൈസ് പ്രസിഡന്റ് സലിം വി വി, സുഭദ്ര പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles