കോട്ടത്തറയില്‍ കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ നടത്തി

കോട്ടത്തറ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ സായാഹ്ന ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ വലിയ തോതില്‍ വിലക്കയറ്റത്തിനു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സില്‍വി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മാണി ഫ്രാന്‍സിസ്, പി. ശോഭനകുമാരി, പി.പി. റെനീഷ്, കെ. പോള്‍, സുരേഷ്ബാബു വാളല്‍, ബേബി പുന്നക്കല്‍, ഒ.ജെ. മാത്യു, സി.കെ. ഇബ്രായി, എം.വി. ടോമി, എം.ജി. രാജന്‍, ടി. ഇബ്രായി, ആന്റോ പാറയില്‍, ശോഭ ശ്രീധരന്‍, പുഷ്പ സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles