സംസ്ഥാനതല പട്ടയമേള മാനന്തവാടിയില്‍;
വയനാട്ടില്‍ 1,203 കുടുംബങ്ങള്‍ ഭൂവുടമകളാകും

കല്‍പറ്റ:സംസ്ഥാനതല പട്ടയമേള ഏഴിന് മാനന്തവാടി സെന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11ന് റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. 1,203 കുടുംബങ്ങള്‍ക്കു പട്ടയം ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത് നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. ജില്ലയില്‍ രണ്ടുവര്‍ഷത്തിനകം 1,978 പട്ടയങ്ങള്‍ വിതരണം ചെയ്തു. ആദ്യ നൂറുദിനത്തില്‍ 412ഉം രണ്ടാം നൂറുദിനത്തില്‍ 1.566 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
മേളയില്‍ വെളളമുണ്ട വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.
ഇ ഗവേണന്‍സ് രംഗത്ത് ജില്ല മികച്ച നേട്ടം കൈവരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വിതരണം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles